Saturday, January 15, 2011

ദൈവവും പ്രപഞ്ചവും

                      വളരെക്കാലമായി മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന രണ്ടു സംശയങ്ങളാണു ഈ പോസ്റ്റിലൂടെ എനിക്ക്‌ വായനക്കാരോട്‌ ചോദിക്കാനുള്ളത്‌.അവയാണു ദൈവവും പ്രപഞ്ചവും.വിവേകം വയ്ക്കുന്നതു വരെ ദൈവവിശ്വാസിയായിരുന്ന ഞാൻ ഒരു പ്രത്യേക ക്ഖട്ടത്തിൽ ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയത്തിനടിമയായിത്തീന്നു.കടുത്ത ദൈവവിശ്വാസിയുടേം കടുത്ത നിരീശ്വരവാദിയുടെയും ഇടയിലുള്ള ഒരു അവസ്ഥയാണെന്റേതിപ്പോൾ.
                  ദൈവത്തേയും പ്രപഞ്ചത്തേയും കുറിച്ചുള്ള എന്റെ ചോദ്യങ്ങൾ അക്കമിട്ട്‌ ചുവടെ കൊടുക്കുന്നു.പലതും പലരും  ചോദിച്ചിട്ടുള്ളതാണു.എങ്കിലും ഞാൻ വീണ്ടും ചോദിക്കുന്നു.
1.ഈ ലോകത്ത്‌ ദൈവമുണ്ടെങ്കിൽ എന്തു കൊണ്ട്‌ അദ്ദേഹതിനു നാം ഇന്ന് ലോകത്ത്‌ കാണുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടു കൂടാ?
2.എന്തു കൊണ്ട്‌ ജാതി,മത,വർണ്ണ,വ്യത്യാസം ദൈവം ഈ ലോകത്ത്‌ സൃഷ്ടിച്ചു?  
3.പ്രാർത്ഥ്തിക്കുന്നവരെ മാത്രമേ ദൈവം രക്ഷിക്കുകയുള്ളോ?
4.പ്രാർത്ഥിക്കാത്തവർക്കു ദുരിതങ്ങൾ ആണെങ്കിൽ ദൈവം ഒരു സ്വയം പുകൾത്തൾ ഇഷ്ടപ്പെടുന്ന ഒരു പൊങ്ങച്ചക്കാരനല്ലേ?
5.നിങ്ങളക്കാർക്കെങ്കിലും ദൈവം ഉണ്ടെന്നു തോന്നുന്ന എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?(എനിക്കുണ്ടായിട്ടില്ല)
6.എന്തു കൊണ്ടാണു ദൈവം അജ്ഞനായിരിക്കുന്ന്ത്‌? താനുണ്ടെന്ന് അദ്ദേഹതിനെന്തു കൊണ്ടു വെളിപ്പെടുത്തിക്കൂടാ?
7.ഓരോ മതത്തിനും ഓരോ ആചാരങ്ങൾ,പ്രാർത്ഥനകൾ,ഓരോ മതവും പറയുന്നു നിങ്ങൾ ഈ രീതിയിൽ പ്രാർത്ഥിച്ചാൽ ദൈവം സന്തുഷ്ട
നാവും, അപ്പോൾ മറ്റ്‌ മതാചാരം പിൻ തുടരുന്നവർ എന്താ പൊട്ടന്മാരോ?
8.കടുത്ത ദൈവവിശ്വാസിയായ പലരും പല ദുരിതങ്ങളും അനുഭവിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.അതെന്തുകൊണ്ടാണു?
9.പല ദേവാലയങ്ങളും സന്ദർശിക്കുന്ന വേളയിൽ പലരും ദാരുണമായി മരിക്കുന്നത്‌ നമ്മൾ കണ്ടിട്ടുണ്ട്‌. ഇതിലും വലിയ വിരോധാഭാസം വേറെ ഉണ്ടൊ?
10.ദൈവത്തെ പ്രീതിപ്പെടുത്താൻ ദേവാലയഥിൽ തന്നെ പ്രാർത്ഥിക്കണമെന്ന് എന്താണിത്ര നിർബന്ധം?
                                കള്ളസന്യാസിമാരും,ആൾദൈവങ്ങളും അരങ്ങു വാഴുന്ന ഈ ലോകത്ത്‌ ഇന്നെല്ലാം വ്യവസായമാണു.വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പല ദേവാലയങ്ങളും സന്ദർശിച്ചപ്പോൾ ഭക്തിയേക്കാൾ കൂടുതൽ ബിസിനസ്സാണു  എനിക്ക്‌ കാണാൻ കഴിഞ്ഞത്‌.അത്‌ കണ്ടു മടുത്ത്‌ മിക്ക തീർത്ഥ്താടന യാത്രയും ഞാൻ പരമാവധി ഒഴിവാക്ക്കാറുണ്ട്‌.പ്രാർത്ഥിച്ചും സംഭാവന കൊടുത്തും സമയവും പണവും പാഴാക്കാതെ ആ സമയത്ത്‌ നല്ല കാര്യങ്ങൾ ചെയ്ത്‌ ഈ അൽപ ജീവിതം  മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്നതാണു അന്ധവിശ്വാസത്തേക്കാൾ എത്രയോ ഭേദം.
ദൈവത്തെപ്പോലെ തന്നെ എന്നെ കുഴപ്പിക്കുന്ന മറ്റൊരു കീറാമുട്ടിയാണീ പ്രപഞ്ചം.വിക്കി പീഡീയ തൊട്ട്‌ പല വെബ്‌ സൈറ്റുകളും തപ്പി നോക്കി. ഒരു പിടിയും കിട്ടുന്നില്ല. എല്ലായിടത്തും ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ "വർഗാധിപത്യവും കൊളോണിയിസ്റ്റ്‌ ചിന്താ ധരണികളും നമ്മിലുള്ള" ടൈപ്പ്‌ ഉത്തരമാണു....ഒന്നും മനസ്സിലാവുന്നില്ല.ആർക്കെങ്കിലും വളരെ ലളിതമായി പറഞ്ഞു തരാൻ കഴിയുമോ?
പ്രപഞ്ചത്തേക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾ താഴെ.
1.ഈ പ്രപഞ്ചം ഉണ്ടായത്‌ എങ്ങനെ?
2.ഈ പ്രപഞ്ചതിന്റെ ഡൈമൻഷൻ എന്താണു?
3.ഈ പ്രപഞ്ചത്തിന്റെ തുടക്കം എവിടെയാണു? അവസാനം എവിടെയാണു?
4.ഈ പ്രപഞ്ചം ഉണ്ടായതെന്തിനാണു?
5.പ്രപഞ്ചത്ത്നെ അതിരെന്താണു?..അതിനപ്പുറത്ത്‌ എന്ത്താണു?
6.പ്രപഞ്ചം ഉണ്ടാകുന്നതിൻ മുൻപ്‌ എന്തായിരുന്നു അവസ്ഥ?
7.പ്രപഞ്ചതിന്റെ അവസാനം എന്നാണു?എങ്ങനെയാണു?
8.പ്രപഞ്ചത്തിനവസാനം ഉണ്ടെങ്കിൽ അതിനു ശേഷം എന്താണു?
                    അറിവാണു ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആയുധം.ലാലേട്ടന്റെ വാക്കിൽ അറിയുന്തോറും അകലം കൂടുന്ന മഹാസാഗരം.അറിയാനുള്ള ആഗ്രഹമാണു ഈ പോസ്റ്റിന്റെ ആധാരം.ശരിയായ ഉത്തരം ആർക്കും തരാൻ കഴിയില്ലായെന്നറിഞ്ഞിട്ടും ഈ പോസ്റ്റ്‌ വായിക്കുന്നവരുടെ ഉത്തരങ്ങൾ അറിയാൻ എനിക്ക്‌ ആഗ്രഹമുണ്ട്‌.വേലിയേറ്റമില്ലാതെ വേലിയിറക്കമില്ല.പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല.അതു പോലെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളില്ല.An Ultimate and Perfect Answer

Thursday, December 30, 2010

എന്റെ ബ്ലോഗാരംഭം

ഒരു ബ്ലോഗ്‌ വായിക്കണമെന്ന മോഹവുമായി ആദ്യം ചെന്നുകയറിയത്‌ ഒരു സിംഹത്തിന്റെ ബ്ലോഗിലേക്കായിരുന്നു. ബ്ലോഗ്‌ വായനക്കാർക്ക്‌ സുപരിചിതനായ പാലാക്കാരൻ അച്ചായന്റെ അച്ചായത്തരങ്ങളിലേക്ക്‌. പിന്നെ ഒരു അലച്ചിലായിരുന്നു.ബ്ലോഗുകളിൽ നിന്ന് ബ്ലോഗുകളിലേക്ക്‌. ഒരിക്കലും തീരാത്ത ഒരു യാത്ര.ഒരുപാടു പുലികളുടെ ബ്ലോഗുകൾ വായിക്കാൻ തുടങ്ങി.അതിൽ പ്രധാനികളാണു ബഷീർ,കുറുമാൻ,പോണിക്കുട്ടൻ,നൗഷാദ്‌ എന്നിവർ.എല്ലാവരും വ്യത്യസ്തമായ ശൈലികളൂടെ ഉടമകൾ.ഓഫീസിലുരുന്ന് ഒരു പണിയുമില്ലാതെ(ഐടി ഭാഷയിൽ ബെഞ്ച്‌) ബോറടിച്ച സമയത്തൊക്കെ ബ്ലോഗ്‌ വായന ഒരു പതിവാക്കി..അങ്ങനെ ബ്ലോഗ്‌ വായന ഒരു ഭ്രാന്തായി മാറി.അവസാനം ഗുരുവായ ഇച്ചായന്റെ ഖബറിൽ(അല്ലെങ്കിൽ അതു വേണ്ട)ബ്ലോഗിൽ ഒരു പിടി പച്ച കമന്റുകൾ വാരിയിട്ടു എടുത്ത ഒരു തീരുമാനം; സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങിക്കളയാം.

ബ്ലോഗ്‌ എന്നു പറയുന്നത്‌ ഒരു മഹാ സംഭവം ആയിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്‌.ഇന്റർനെറ്റ്‌ വന്നത്‌ കൂടി വായന മരിച്ചു എന്നു പറയുന്നവർക്ക്‌ ഒരു മറുപടിയാണു ബ്ലോഗ്‌.കഴിവുള്ള എത്രയോ എഴുത്തുകാർ ബ്ലോഗു വഴി അവരുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു.ബ്ലോഗ്‌ ഇല്ലാതിരുന്നെങ്കിൽ അവരെങ്ങനെ അവരുടെ സൃഷ്ടികൾ മറ്റുള്ളവർക്കായ്‌ പങ്കുവെയ്ക്കും.ഞാൻ പറഞ്ഞു വന്നത്‌ സൃഷ്ടികൾ വല്ല മാസികകൾക്കോ മറ്റോ അയച്ചു കൊടുത്താൽ പ്രസിദ്ധീകരിക്കുന്ന്ത്‌ വളരെ വിരളമാണു.ബ്ലോഗിലാകട്ടെ ആരുടേയും അനുവാദം ആവശ്യമില്ലാതെ സ്വയം പ്രസിദ്ധീകരിക്കാം.ആതു കൂടാതെ വിജ്ഞാനപ്രദമായ കാര്യങ്ങൾ,വാർത്തകൾ,പുതിയ സങ്കേതികവിദ്യകൽ പലരുടെയും ബ്ലോഗുകൾ വഴി എനിക്ക്‌ അറിയാൻ കഴിഞ്ഞിട്ടുണ്ട്‌. ബ്ലോഗ്‌ പലർക്കും ഒരു ടൈം പാസ്സ്‌ ആണു,ചിലർക്കതു മനസ്സിനു ആശ്വാസം നൽകുന്ന ഒരു മരുന്നു പോലെയാണു,ചിലർക്ക്‌ വളരെ സീരിയസ്‌ ആയ എഴുത്താണു,ചിലർക്കു അതു പെൺകൊടികളുടെ അടുത്തു ഷൈൻ ചെയ്യാനുള്ള ഒരു ഒപാധി. അങ്ങനെ നോക്കുകയാണെങ്കിൽ ബ്ലോഗ്‌ ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണു.

സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാനും വല്ലതും എഴുതാനും മോഹം ഉദിച്ചു തുടങ്ങിയത്‌ ഈ അടുത്തകാലത്താണു .വെറുതെ ഒരു ആഗ്രഹം.ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഞാൻ ഒരു സാഹിത്യകാരനേയല്ല. ഒരു എഴുത്തുകാരനു വേണ്ട സർഗശേഷിയോ ഭാവനയോ എനിക്കില്ല. അപ്പോൾ നിങ്ങളു ചോദിക്കും, പിന്നെ എന്തിനാനു വെറുതേ ആൾക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതെന്ന്.ബുദ്ധിമുട്ടിപ്പിക്കും. അതു എന്റെ ഗുരുവിൽ നിന്നു ഞാൻ പഠിച്ചതാണു (ഗുരുവിന്റെന്റെ വാക്കിൽ: എന്റെ ബ്ലോഗിൽ ഞാൻ എനിക്കു ഇഷ്ടമുള്ളത്‌ എഴുതും, വേണമെങ്കിൽ വായിച്ചാൽ മതി). പക്ഷെ ആരോ പറഞ്ഞതുപോലെ ഒരാൾക്ക്‌ ഒരു കഥ എപ്പോഴും എഴുതാൻ കഴിയും,ആത്മകഥ.ഞാൻ ഈ ബ്ലോഗെഴുതാൻ തുടങ്ങുന്നത്‌ കമന്റുകൾക്ക്‌ വേണ്ടിയോ അതൊ വായനക്കാരെ കിട്ടാൻ വേണ്ടിയോയല്ല. നേരത്തേ പറഞ്ഞതു പോലെ ഒരു ആഗ്രഹം.സർഗശേഷിയുള്ള ഒരുപാടു ബ്ലോഗെഴുത്തുകാരുടെ ബ്ലോഗുകളിലും ചർച്ചകളിലും പങ്കാളിയാകാൻ ഒരു മോഹം.പക്ഷേ വെറുതെ ഒന്നു നടന്നിട്ടു വരാം എന്നു പറയുന്നതു പോലെ അത്ര എളുപ്പമല്ല എഴുത്ത്‌ എന്ന് എഴുതിത്തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി.എത്ര നാളത്തേക്കാണെന്നറിയില്ല ചിലപ്പോൾ വർഷത്തിൽ 2 പോസ്റ്റുകളായിരിക്കും. അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കും, ഈ പോസ്റ്റോടെ ഈ പണി എനിക്കു പറ്റിയതല്ല എന്നു കരുതി നിർത്തിയെന്നും വരാം.എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷെ ഒന്നെങ്കിൽ ഒന്ന്, ഒരു പോസ്റ്റ്‌ എങ്കിലും ഞാൻ പോസ്റ്റും.ഒരു പാട്‌ ബ്ലോഗ്‌ വായിച്ചത്‌ കാരണം ചില പുലികളുടെ ശൈലികൾ എന്റെ ബ്ലോഗിൽ നിങ്ങൾ കണ്ടേന്നു വരം.കോപ്പി അടിച്ചതാണെന്നു മാത്രം പറയരുത്‌. എഴുതാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ബ്ലോഗറാണു ഞാൻ. വലിയ ബ്ലോഗേർസിന്റെ എഴുത്ത്‌ എനിക്കൊരു പ്രചോദനമാണു.

ഇനി എന്നെപ്പറ്റി കുറച്ചു വാക്കുകൾ പറഞ്ഞുകൊള്ളട്ടെ.കണ്ണൂർ ജില്ലയിലെ ശാന്തസുന്ദരമായ കേളകം എന്ന ഗ്രാമത്തിൽ ജനനം.ഇപ്പോൾ താമസിക്കുന്നത്‌ തലശ്ശേരിയിലെ മുഴപ്പിലങ്ങാടും.ജോലി ബാങ്ഗ്ലുരിലെ ഒരു ഐ ടി കമ്പനിയിൽ.ജോലി ആരംഭിച്ച്ത്‌ മുംബൈയിൽ നിന്നു. പിന്നീടു ചെന്നൈ,ദില്ലി,ഹൈദരാബാദ്‌ അവസാനം ബാങ്ഗ്ലുരിൽ.വീട്ടിൽ നിന്നു 8 മണിക്കൂർ യാത്ര.മാസത്തിലൊരിക്കലെങ്കിലും വീട്ടിൽ പോകും.വിദ്യാഭ്യാസം തൃശ്ശൂർ എഞ്ചിനീയറിംഗ്‌ കോളേജിൽ.അതിനു മുമ്പ്‌ പാനൂർ എച്ച്‌ എസ്സ്‌ എസ്സിൽ പ്ല്സ്‌ ടു.സ്കൂൾ വിദ്യാഭ്യാസം 5 സ്കൂളുകളിൽ നിന്നായി.സിനിമയും പാട്ടും ഭ്രാന്താണു.പഴയ മലയാള സിനിമ കഴിഞ്ഞാൽ കൂടുതലിഷ്ടം ഹോളിവുഡിനോട്‌. ഇഷ്ട നടന്മാർ മോഹൻലാൽ,മമ്മൂട്ടി,അൽ പാസിനോ,സ്റ്റാലോൻ,ക്ലിന്റ്‌ ഈസ്റ്റ്‌ വുഡ്‌,ടോം ഹാങ്ക്സ്‌,ഷ്വാർസനഗർ.ഇഷ്ട സിനിമകൾ, പഴയ മലയാളം സിനിമകൾ,ഷ്വാഷാങ്ക്‌ റിഡംഷൻ.ഇഷ്ട സ്പോർട്ട്‌ ക്രിക്കറ്റും ഇഷ്ട സ്പോർട്‌ സ്റ്റാർ സച്ചിനും.ഇഷ്ട സംഗ്ഗീതഞ്ജർ രവീന്ദ്രൻ മാഷ്‌,രഹ്മാൻ,ശ്യാം,മൈക്കേൽ ജാക്ക്സൺ.യേശുദാസും ചിത്രയും ഇഷ്ടപ്പെട്ട പാട്ടുകാർ.വായനയും യാത്രയും മറ്റു ഹോബികൾ.ബഷീർ.എം ടി,കോനൽ ഡോയൽ,അഗത ക്രിസ്റ്റി എന്നിവരുടെ രചനകൽ വളരെ ഇഷ്ടം.ഗാന്ധിജി ഇഷ്ടപ്പെട്ട ചരിത്ര നായകൻ.ഇപ്പോൾ എന്നെപ്പറ്റി ഒരു രൂപരേഖ നിങ്ങൾക്ക്‌ കിട്ടിക്കാണുമല്ലോ .

ടോം സോയർ,ഹക്ക്ല്ബറിഫിൻ,സിന്ദ്ബാദ്‌ എന്നിവരെ ഞാൻ ആരാധിക്കുന്നു. ഒരുപാട്‌ കുസ്രുതിത്തരങ്ങൾ ചെയ്തു പല അപകടങ്ങളിൽ നിന്നും തലനരിഴ്യ്ക്ക്‌ രക്ഷപ്പെട്ട്‌,ഒന്നിനേയും പേടിയില്ലാതെ,പല കരുനീക്കങ്ങളും നടത്തി സാഹസികമായ ജീവിതം നയിക്കുന്നവരാണിവർ.വരുന്നത്‌ വരുന്നേടത്തു വെച്‌ കാണാം എന്ന മനോഭാവം.എനിക്കു തോന്നുന്ന്ത്‌ അങ്ങനെ ഉള്ളവരാണു ജീവിതം നന്നായി അസ്വദിക്കുന്നതെന്ന്.ഒന്നിനോടും ഒരു ബാധ്യതയും ഇല്ല.ഇവരൊക്കെ പ്രെസന്റ്‌ ടെൻസിൽ ജീവിക്കുനവരാണു. ഭൂതകാലത്തേയോ ഭാവികാലത്തേയോ പറ്റി ഒരു ചിന്തയുമില്ല. അന്നത്തെ ജീവിതം അടിച്ചുപൊളിക്കുന്നവർ.അന്നത്തെ വേലത്തരങ്ങളെല്ലാം കഴിഞ്ഞ്‌ കടൽതീർത്തിരുന്നു റിലാക്സ്ഡ്‌ ആയി ഒന്നു പുകയ്ച്ച്‌ ജീവിതം ആസ്വദിക്കുന്നവർ..2006ൽ ഓസ്കാർ കിട്ടിയ ഒരു പടമാണു നോ കണ്ട്രി ഫോർ ഓൾഡ്‌ മെൻ, അതിൽ ഒരു നായക കഥാപാത്രമുണ്ട്‌.നോർത്ത്‌ അമേരിക്കയിൽ എവിടെയോ വിജനമായ ഒരു തരിശു പ്രദേശത്ത്‌ രണ്ടു സ്മഗ്ഗ്ലർ സംഘത്തിന്റെ ചോര ചിന്തിയ ഒരു ഡീലിന്റെ അവസാനം, അറിയാതെ അവിടെയെത്തിയ ഒരു വേട്ടക്കാരൻ ആ ഡീലിന്റെ മൂഴുവൻ പണവും അപഹരിച്ചു കൊണ്ടു പോകുന്നു.പക്ഷെ ഏറ്റുമുട്ടലിൽ മരിക്കാതെ ഒരാളുണ്ട്‌. നമ്മുടെ നായക കഥാപത്രം.പണം കടത്തിക്കൊണ്ടു പോയവന്റെ പിന്നാലെ ഇയാൾ ഒരു വേട്ടക്കാരനെ പോലെ പ്ന്തുടരുന്നു. പല കരു നീക്കങ്ങളും നടത്തി അപ്രതീക്ഷിതമായ പല അക്രമണങ്ങളും നടത്തി എതിരാളിയുടെ പിന്നാലെ നിശ്ചയധാർഡ്യത്തോടെ പണം വീണ്ടെടുക്കാൻ യാത്ര തുടരുന്നു.ഓരോ ശ്രമവും പരാജപ്പെടുമ്പോഴും ഇയാളുടെ മുഖത്ത്‌ ഒരു ഭാവവ്യത്യാസവും ഇല്ല.അചഞ്ചലനായി അവസാനം എതിരാളിയെ ഒരു വെടിക്ക്‌ കോന്നിട്ട്‌ വളരെ കൂൾ ആയി പോലീസ്‌ ജീപ്പിന്റെ അരികിലൂടെ വീണ്ടെടുത്ത പണവുമായി നടന്നകലുന്ന ഒരു ഒന്നൊന്നര മനുഷ്യൻ.അപ്പൊഴും അയാളുടെ മുഖത്ത്‌ വെട്ടിപ്പിടിച്ച സന്തോഷം ഇല്ല.തുടക്കം മുതൽ അയാളുടെ മുഖത്തുണ്ടായിരുന്ന മാറാത്ത അതേ വികാരം.ഒന്നിനേയും കൂസാത്ത, വിജയത്തേ‍ൂം പരാജയത്തേ‍ൂം ഒരേ പോലെ കാണുന്നവൻ.ഇവരാണു യഥാർത്ത ഹീറോസ്‌.ജീവിതത്തെ മുഴുവൻ സമയവും ആസ്വദിക്കുന്നവർ.എനിക്കും അങ്ങനെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കാറുണ്ട്‌.


എഴുതി എഴുതി സമയം പോയതറിഞ്ഞില്ല.എന്തായാലും ഞാൻ തീരുമാനിച്ച്‌ കഴിഞ്ഞിരിക്കുന്നു.ബ്ലോഗിൽ എന്റെ ദ്രോണാചാര്യനായ ഇച്ചായനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട്‌ ഈ എകലവ്യൻ എന്റെ ബ്ലോഗിന്റെ ഉദ്ഖാടനം ഇവിടെ നിർവഹിക്കുന്നു.നല്ലവരായ വായനക്കാർ ക്ഷമിക്കുക.

കുറിപ്പ്‌:ആദ്യമായി മംഗ്ലിഷിൽ എഴുതുന്നത്‌ കൊണ്ട്‌ ചില അക്ഷരത്തെറ്റുകൾ കണ്ടേന്നു വരാം.പരമാവധി എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌.